കേരള കോണ്‍ഗ്രസിലെ തമ്മിലടി; ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി
കേരള കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ടുനിന്നതാണ് ഭരണം നഷ്ടമാകാന്‍ ഇടയാക്കിയത്. ഇതോടെ, യുഡിഎഫ്-എല്‍ഡിഎഫ് അംഗബലം തുല്യമായതിനാല്‍ നറുപ്പെടുപ്പിലൂടെ ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചതായിരുന്നു. ഏഴ് പേരുടെ അംഗബലമാണ് ബ്ലോക്കില്‍ യുഡിഎഫിനുള്ളത്. ആറ് സീറ്റാണ് എല്‍ഡിഎഫിനുള്ളത്. എന്നാല്‍ യുഎഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പ്രതിനിധി ജിമ്മി മറ്റത്തിപ്പാറ അവസാന നിമിഷം ചുവട് മാറ്റി.
ഇതോടെ യുഡിഎഫ്-എല്‍ഡിഎഫ് അംഗബലം ആറ് വീതമായി. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പില്‍ ഭാഗ്യം എല്‍ഡിഎഫിനൊപ്പം നിന്നു.

No comments