Breaking News

തൊഴില്‍ രഹിതരാണോ നിങ്ങള്‍..!! യൂത്ത് കോണ്‍ഗ്രസിന് ഒരു മിസ് കോള്‍ അടിക്കൂ..!! ലിസ്‌റ്റില്‍ ഇടം നേടാം..!!

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ജനസംഖ്യ രജിസ്റ്ററിനും ദേശീയ പൗരത്വ രജിസ്റ്ററിനും മറുപടിയായി ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ്. എന്‍. ആര്‍. യു എന്ന പേരിലായിരിക്കും ഈ രജിസ്റ്റര്‍ അറിയപ്പെടുക. രാജ്യത്തെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ച്‌ ബോധ വല്‍ക്കരണം നല്‍കുന്നതിനും വിഷയം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പ്രചാരണവുമായി രംഗത്തെത്തിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി. വി. ശ്രീനിവാസ് അറിയിച്ചു. രാജ്യത്തെ യുവ ജനങ്ങളുടെ ശബ്‌ദമാവുക എന്നതാണ് ലക്ഷ്യം.

രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ 8151994411 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മിസ്‌ കോള്‍ നല്‍കിയാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജനുവരി 28 ന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നും ബി. വി. ശ്രീനിവാസ് പറഞ്ഞു.

No comments