രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ല, നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി
നിര്‍ഭയ കേസ് പ്രതി മുകേഷ് കുമാര്‍ സിംഗ് (32) സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാ ഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
നിര്‍ഭയ കേസ് പ്രതികളുടെ വധ ശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ നേരത്തേ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടില്ലെന്നും, രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്.

No comments