Breaking News

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ ചൊല്ലി കോണ്‍ഗ്രസ് -ലീഗ് നേതാക്കളുടെ ഭിന്നത

ഡി സി സി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ ച്ചൊല്ലി കോണ്‍ഗ്രസ് -ലീഗ് നേതാക്കളുടെ ഭിന്നത മറനീക്കി പുറത്തുവന്നു. യോജിച്ച സമരങ്ങള്‍ക്ക് ഇനിയും പ്രസക്തിയുണ്ടെന്നും സിഎഎയ്‌ക്കെതിരെ ആര് പ്രക്ഷോഭം നടത്തിയാലും പിന്തുണയ്ക്കുമെന്നുമായിരുന്നു മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയുടെ നിലപാട്. ഈ മാസം 30 ന് നടക്കുന്ന യു ഡി എഫി ന്റെ മനുഷ്യഭൂപടത്തെക്കുറിച്ച്‌ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിലെ ഭിന്നാഭിപ്രായം വ്യക്തമാക്കിയത്.
യോജിച്ച സമരത്തിനുള്ള സാധ്യത പരിശോധിക്കാതെയാണ് ഇടതുമുന്നണി മനുഷ്യ ശൃംഖല നടത്തിയത്.

No comments