പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ
സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന് ജനുവരി 19ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. ഞായറാഴ്ച ബൂത്ത്തല ഇമ്യൂണൈസേഷനും തിങ്കളും ചൊവ്വയും വിട്ടുപോയ കുട്ടികള്‍ക്ക് വീടുവീടാന്തരം കയറി തുള്ളിമരുന്ന് വിതരണവും നടക്കും.
അഞ്ചു വയസ്സില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് 24,247 വാക്സിനേഷന് ബൂത്തുകളും ട്രാന്‍സിറ്റ് -മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

No comments