സെന്‍കുമാറിനും സുഭാഷ്‌വാസുവിനും എതിരേ എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികള്‍
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ക്രമക്കേട് ആരോപണമുയര്‍ത്തിയ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനും സുഭാഷ്‌വാസുവിനുമെതിരേ ജില്ലയിലെ 15 എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. ഇരുവരും സമുദായദ്രോഹികളാണെന്നും ആനുകൂല്യങ്ങള്‍ കൈക്കലാക്കി അനുഭവിച്ചതിനുശേഷം പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് യോഗനേതാക്കളെ കരിവാരിത്തേക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
രണ്ടുവര്‍ഷംമുമ്ബുമാത്രം എസ്.എന്‍.ഡി.പി. യോഗത്തിെന്‍റ അംഗത്വം നേടി സ്ഥാനങ്ങള്‍ക്കുവേണ്ടി പരക്കംപായുന്ന സെന്‍കുമാറിനെപ്പോലുള്ളവര്‍ അധികാരസ്ഥാനത്തിരുന്നപ്പോള്‍ കാണാതിരുന്ന അഴിമതിയും കുടുംബഭരണവും ഇപ്പോള്‍ ഉന്നയിക്കുന്നത് മാന്യതയല്ല.

No comments