തൊഴിലില്ലായ്മയാണ് പ്രതിസന്ധി; ജനസംഖ്യയല്ല -ആര്‍.എസ്.എസിന് മറുപടിയുമായി ഉവൈസി
ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധി തൊഴിലില്ലായ്മയാണെന്നും ജനസംഖ്യയല്ലെന്നും ഉവൈസി പറഞ്ഞു.
നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു. എനിക്ക് രണ്ടിലേറെ കുട്ടികളുണ്ട്. നിരവധി ബി.ജെ.പി നേതാക്കള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ട്. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കണമെന്നത് ആര്‍.എസ്.എസ് എല്ലാക്കാലവും ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, ജനസംഖ്യയല്ല തൊഴിലില്ലായ്മയാണ് രാജ്യത്തിന്‍റെ യഥാര്‍ഥ പ്രശ്നം -നിസാമാബാദില്‍ നടന്ന പൊതുയോഗത്തില്‍ ഉവൈസി പറഞ്ഞു.

No comments