ആവോളം കറുത്ത നിറമുള്ള ഒത്തിരി പെണ്‍കുട്ടികളുണ്ട്, വെളുത്ത നടിയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്താണ് നിങ്ങള്‍; രാച്ചിയമ്മക്കെതിരെ ഡോ ബിജുവും
ഉറൂബിന്റെ രാച്ചിയമ്മ എന്ന നോവല്‍ വെള്ളിത്തിരയിലെത്തുമ്ബോള്‍ നടി പാര്‍വതിയാണ് രാച്ചിയമ്മയായി എത്തുന്നത്. എന്നാല്‍ നോവലിലെ കറുത്ത നായിക സിനിമയിലെത്തുമ്ബോള്‍ വെളുത്ത നായികയായി മാറുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വരുന്നത്. ഇപ്പോഴിതാ ഇതിനെതിരെ സംവിധായകന്‍ ബിജുകുമാര്‍ ദാമോദരനും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്തു നിന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ബിജുകുമാര്‍ ദാമോദരന്‍ വിമര്‍ശിച്ചു.
കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റടിച്ച് ഫാന്‍സി ഡ്രസ് നടത്തുന്ന കാലത്തു നിന്നും മലയാള സിനിമയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ബിജുകുമാര്‍ ദാമോദരന്‍ വിമര്‍ശിച്ചു.
കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ്സ് നടത്തുന്ന കാലത്തില്‍ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതില്‍ വലിയ അത്ഭുതം ഒന്നുമില്ല..മലയാള സിനിമയുടെ ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ പി.കെ.റോസി മുതല്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ..പുതു തലമുറയില്‍ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്..എന്നിട്ടും.ഓ മറന്നു പോയി..മലയാള സിനിമ എന്നാല്‍ വെളുത്ത ശരീരം, സവര്‍ണ്ണത, താര മൂല്യം എന്നിവയുടേക്കെ ഒരു കോംബോ ആണല്ലോ..ഏതായാലും കഷ്ടം തന്നെ മലയാള സാഹിത്യത്തില്‍ കറുത്ത നിറം കൊണ്ടും കാരിരുമ്ബിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കുമ്ബോള്‍ വെളുത്ത ശരീരം കറുപ്പിക്കാന്‍ ബ്‌ളാക്ക് പെയിന്റും ബ്രഷും വാങ്ങാന്‍ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവര്‍ത്തകരും ആ പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നത്..

No comments