Breaking News

കെപിസിസി യില് അച്ചടക്കം കൊണ്ട് വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ..

കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൂർണ്ണ അച്ചടക്കം ഉറപ്പാക്കാൻ കെ പി സി സി ക്കായി അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തുടർച്ചയായി ചില നേതാക്കൾ അച്ചടക്കം ലംഘിക്കുന്നു എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തില് പറഞ്ഞു.

പാർട്ടിയിൽ അച്ചടക്കം ഉണ്ടായാൽ മാത്രമേ പക്വതയുള്ള പ്രവർത്തനം നടത്താൻ സാധിക്കുകയുള്ളൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താ സമ്മേളനത്തില് പറഞ്ഞു.

വടകര എംപി, തുടങ്ങിയ  അച്ചടക്കം ലംഘിച്ച നേതാക്കൾക്ക് എതിരെ നടപടിയുടെ കാര്യം മുല്ലപ്പള്ളി വ്യക്തമാക്കിയില്ല

No comments