രാമചന്ദ്രഗുഹയുടെ പ്രസ്താവനയ്ക്ക് എതിരേ പാണക്കാട് മുനവറലി തങ്ങള്‍
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍നിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുത്തത് അപകടമായെന്ന എഴുത്തുകാരന് രാമചന്ദ്ര ഗുഹയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍. രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ച മലയാളികളല്ല അപകടം വരുത്തിവച്ചതെന്നും മറിച്ച് അദ്ദേഹത്തെ അമേഠിയില്‍ പരാജയപ്പെടുത്തിയവരാണ് അപകടമുണ്ടാക്കിയതെന്നും തിരുവനന്തപുരത്തു യൂത്ത് ലീഗ് വിചാരണ സദസ് ഉദ്ഘാടനം ചെയ്ത മുനവറലി തങ്ങള്‍ പറഞ്ഞു.

No comments