ബിജെപിയുടെ പരിപാടിക്കിടെ കടകള്‍ അടച്ചിട്ട 23 വ്യാപാരികളുടെ പേരില്‍ കേസ്..!!
ബി.ജെ.പി.യുടെ ജനജാഗരണസദസ്സ് നടത്തുന്നതിനിടെ കടകള്‍ അടച്ചിട്ട 23 വ്യാപാരികളുടെ പേരില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ 24-നായിരുന്നു സംഭവം. പൗരത്വനിയമത്തെ അനുകൂലിച്ച് വരന്തരപ്പിള്ളി പൗണ്ടില്‍ ബി.ജെ.പി. നടത്തിയ പരിപാടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് കടകളടച്ചതെന്ന് പോലീസ് പറഞ്ഞു.
കടയുടമകളുടെ നടപടി മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. കടയുടമകളില്‍നിന്ന് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. വരന്തരപ്പിള്ളി പോലീസ് കേസെടുത്തതിനെതിരേ വ്യാപാരികള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും അറിയുന്നു.

No comments