Breaking News

ആപ്പിന്റെ പേര് മാറ്റി മുസ്‍ലിം ലീഗ് എന്നാക്കണമെന്ന് ബി.ജെ.പി നേതാവ്

വിവാദ പ്രസ്താവനകളുടെ പേരില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്ര മറ്റൊരു വിവാദത്തിന് കൂടി തിരി കൊളുത്തി. ആം ആദ്മി പാര്‍ട്ടിയുടെ പേര് മാറ്റി മുസ്‍ലിം ലീഗ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് കപില്‍ മിശ്ര ആവശ്യപ്പെട്ടത്. ഉമര്‍ ഖാലിദ്, അഫ്സല്‍ ഗുരു, ബുര്‍ഹാന്‍ വാനി എന്നീ തീവ്രവാദികളെ പിതൃതുല്യരായി പരിഗണിക്കുന്ന പാര്‍ട്ടിക്ക് യോഗി ആദിത്യനാഥിനെ ഭയമാണെന്നും അതുകൊണ്ട് തന്നെ അവരുടെ പേര് മുസ്‌ലിം ലീഗ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നുമാണ് കപില്‍ മിശ്രയുടെ ട്വിറ്റ്.

No comments