പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ പ്രതിദിനം ഒന്നര കോടി!
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിദിനം സുരക്ഷയൊരുക്കാന്‍ 1.62 കോടി രൂപ. മോദിക്ക് എസ്.പി.ജി സുരക്ഷയൊരുക്കാനാണ് ഈ ഭീമമായ തുക. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രത്യേക സുരക്ഷാ വിഭാഗത്തിന് (എസ്.പി.ജി) വകയിരുത്തിയ ഫണ്ട് അനുസരിച്ചുള്ള കണക്കാണിത്. 3000ത്തോളം അംഗങ്ങളുള്ള അതിശക്തമായ സേനയാണ് എസ്.പി.ജി. നിലവില്‍ പ്രധാനമന്ത്രിക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷ. 2020-21വര്‍ഷത്തേക്ക് 592.55കോടി രൂപയാണ് എസ്.പി.ജിക്ക് അനുവദിച്ചത്. അതായത് പ്രതിദിനം 1.62 കോടി രൂപ!!!.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിങ്ങനെ നാല് പേര്‍ക്ക് എസ്.പി.ജി സുരക്ഷ ഉണ്ടായിരുന്നുപ്പോള്‍ 2019-2020ല്‍ 540.16 കോടിയായിരുന്നു എസ്.പി.ജിക്ക് അനുവദിച്ചത്. ഓരോരുത്തര്‍ക്ക് വര്‍ഷത്തില്‍ 135 കോടി രൂപ.
അതില്‍ നിന്ന് 340 ശതമാനമാണ് സുരക്ഷാ ചെലവില്‍ വരുത്തിയ വര്‍ധന

No comments