Breaking News

രാജി സന്നദ്ധത അറിയിച്ച്‌ BJP ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ്‌ തിവാരി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെത്തുടര്‍ന്ന്‍ രാജി സന്നദ്ധത അറിയിച്ച്‌ സംസ്ഥാന BJP അദ്ധ്യക്ഷന്‍ മനോജ്‌ തിവാരി.
എന്നാല്‍, BJP ദേശീയ നേതൃത്വം മനോജ്‌ തിവരിയോട് തത്കാലം പദവിയില്‍ തുടരാന്‍ ആവശ്യപ്പെട്ടു എന്നാണ് സൂചന.
2014ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടിയ BJP തുടര്‍ന്ന് നടന്ന ഡല്‍ഹി നിയമ സഭ തിരഞ്ഞെടുപ്പില്‍ വെറും 3 സീറ്റുകള്‍ മാത്രമാണ് നേടിയത്.
എന്നാല്‍, 2019ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 7 മണ്ഡലങ്ങളിലും വിജയം നേടിയ BJP നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 8 സീറ്റുകള്‍മാത്രമാണ് നേടിയത്. 62 സീറ്റുകള്‍ നേടി AAP ഭരണം നിലനിര്‍ത്തി.

No comments