Breaking News

ദല്‍ഹിയെ ലോകോത്തര നഗരിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ വിജയത്തില്‍ ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് അരവിന്ദ് കേജ്‌രിവാള്‍. തലസ്ഥാനത്തെ ലോകാത്തര നഗരിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്ന് കേജ്‌രിവാള്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ദല്‍ഹി ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് സാധിക്കട്ടേയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചത്. അതിന് ഉടന്‍ തന്നെ കേജ്‌രിവാള്‍ നന്ദി അറിയിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുകയായിരുന്നു. ഹനുമാന്‍ സാമിയുടെ അനുഗ്രഹമാണ് വിജയത്തിനുപിന്നിലെന്നും അരവിന്ദ് കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

No comments