വോട്ടര്‍ പട്ടികയില്‍ ഒരു തവണ പേര് ചേര്‍ത്തവര്‍ വീണ്ടും ചേര്‍ക്കേണ്ടി വരുന്നത് എന്തിനെന്ന് ഹൈക്കോടതി
ഏതാനും ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ലക്ഷക്കണക്കിന് വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒരു തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ വീണ്ടും പേര് ചേര്‍ക്കേണ്ടി വരുന്നത് എന്തിനാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.വോട്ടര്‍ പട്ടിക പുതുക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച 2019ലെ പട്ടിക മാനദണ്ഡമാക്കണമെന്ന ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് മുസ്ലിംലീഗിനു വേണ്ടി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ഫറോക്ക് മുനിസിപ്പാലിറ്റി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം വൈസ് പ്രസിഡന്റുമായ പി ഹാഷിഫ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്്.

No comments