പിളര്‍ന്ന് കേരളാ കൊണ്ഗ്രെസ്സ്;ജോസഫിന്റെ കൂടെ കൂടാന്‍ ജോണി നെല്ലൂര്‍!
വളരും തോറും പിളരുന്ന,പിളരും തോറും വളരുന്ന കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരുന്നു.കേരളാ കൊണ്ഗ്രെസ്സ് ജേക്കബ്ബ് ഗ്രൂപ്പാണ് ഇപ്പോള്‍ പിളര്‍പ്പിന് വിധേയമായത്.കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഇരു വിഭാഗങ്ങളും പരസ്പരം പോര്‍വിളിക്കാനും കുറ്റപെടുത്താനും തുടങ്ങി.
പാര്‍ട്ടി നേതാവ് അനൂപ് ജേക്കബ് എംഎല്‍എ കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ആയി തന്നെ മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.അതേ സമയം ജോണി നെല്ലൂര്‍ വിഭാഗം കേരളാ കോണ്‍ഗ്രസ് (എം) ലെ ജോസഫ് വിഭാഗവുമായി ചേരുന്നതിനുള്ള തയ്യാറെടുപ്പിലാണ്,എന്നാല്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നിട്ടില്ലെന്ന നിലപാടിലാണ് അനൂപ് ജേക്കബ്ബ് എംഎല്‍എ.

No comments