കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ വീണ്ടും രാഹുല്‍ ?
ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സൂചന.
ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി പ്ളീനറി സമ്മേളനത്തില്‍ രാഹുലിനെ വീണ്ടും നേതൃപദവിയില്‍ അവരോധിക്കുമെന്നാണ് സൂചന.
അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
2017 ഡിസംബറിലെ പ്ളീനറി സമ്മേളനത്തില്‍ അദ്ധ്യക്ഷ സ്ഥാനമേറ്റ രാഹുല്‍ കഴിഞ്ഞ ജൂലായിലാണ് രാജിവച്ചത്. തുടര്‍ന്ന് സോണിയാഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയായി നിയമിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവരെ പരിഗണിക്കണമെന്നും രാഹുല്‍ പറഞ്ഞു.

No comments