Breaking News

ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ ഭീം ആര്‍മിയുടെ സമ്മേളനത്തിന് അനുമതി നല്‍കി കോടതി

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിനു തൊട്ടടുത്തുള്ള രേഷിംബാഗ് മൈതാനത്ത് സമ്മേളനം നടത്താന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് അനുമതി. ഫെബ്രുവരി 22 ന് നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തിന് ബോംബെ ഹൈക്കോടതിയാണ് ഭീം ആര്‍മിക്ക് അനുമതി നല്‍കിയത്. സമ്മേളനം നടത്താന്‍ അനുമതി നല്‍കിയെങ്കിലും ചില നിബന്ധനകള്‍ കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീം ആര്‍മിയുടെ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സുനില്‍ ശുക്രെ, മാധവ് ജംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ദലിത് സംഘടനയുടെ സമ്മേളനം ചില വ്യവസ്ഥകളോടെ നടത്താനാകുമെന്ന് വ്യക്തമാക്കിയത്.
ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് യോഗത്തില്‍ പ്രസംഗിക്കും. ഭീം ആര്‍മി പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൊവ്വാഴ്ച മഹാരാഷ്ട്ര സര്‍ക്കാരിനും നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

No comments