ആശുപത്രി വാസം പൂര്‍ത്തിയായി; 'അതിഥി'കളെ തേടി വാവ സുരേഷ് വീണ്ടും
അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. അതേസമയം നാളെ മുതല്‍ വീണ്ടും പാമ്ബ് പിടിത്തത്തിലേക്കിറങ്ങുമെന്ന് വാവ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞാഴ്ചയാണ് പത്തനംതിട്ടയില്‍ വെച്ച് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറില്‍ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്.
എന്നാല്‍ പാമ്ബ് കടിയേറ്റതിന് പിന്നാലെ വാവ സുരേഷ് അത്യാസന്ന നിലയിലാണെന്നും, ഏതു നിമിഷവും ജീവന് അപകടം സംഭവിക്കാമെന്നുമുള്ള തരത്തില്‍ ചില വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

No comments