Breaking News

ഒന്നര വയസ്സുകാരനെ കൊന്ന കേസിലെ പ്രതി ശരണ്യയ്ക്കു ജയിലില്‍ പ്രത്യേക സുരക്ഷയൊരുക്കും


ഒന്നര വയസ്സുകാരനായ മകനെ കൊന്ന കേസിലെ പ്രതി തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ(22)യ്ക്കു ജയിലില്‍ പ്രത്യേക സുരക്ഷയൊരുക്കും. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണു തീരുമാനം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മറ്ററിയിലാണു ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡനു ചുമതല നല്‍കി.
ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ടെങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സലിങ്‌ നല്‍കും. സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താന്‍കണ്ടി സൗമ്യയുടെ അനുഭവമാണു ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയ്ക്കു കാരണം.

No comments