ബിജെപിയുടെ ജയ് ശ്രീരാമന് തടയിടാന്‍ എഎപി യുടെ ജയ് ഹനുമാന് കഴിയുമോ?
ജയ് ശ്രീരാം ഉയര്‍ത്തിയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അജണ്ടയായി സ്വീകരിച്ചും ബിജെപി ദേശീയ തലത്തില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്.ബിജെപി അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം ജയ് ശ്രീരാം ഉയര്‍ത്തി ഹിന്ദി ഹൃദയ ഭൂമിയില്‍ നേടിയ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ചെറുതായെങ്കിലും കോട്ടം തട്ടിയത് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണ്.അത് കൊണ്ട് തന്നെ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന ഹിന്ദുത്വ നിലപാടിനെ ബിജെപിക്ക് ആശങ്കയോടെ കണ്ടേ മതിയാകൂ.ഡല്‍ഹിയില്‍ ഭാരത് മാതാ കീ ജയ് യും ജയ് ഹനുമാനും മുഴുക്കുമ്ബോള്‍ ബിജെപി യുടെ രാഷ്ട്രീയ വോട്ട് ബാങ്കില്‍ ലക്‌ഷ്യം വെച്ച് തന്നെയാണ് .
അത് കൊണ്ട് തന്നെ പൗരത്വ നിയമ ഭേദഗതിയിലും മറ്റും ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനും ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു.ആം ആദ്മി സ്വീകരിച്ച നിലപാടുകള്‍ അവര്‍ക്ക് മതേതര പാര്‍ട്ടി എന്ന പേര് നേടികൊടുത്തു .എന്നാല്‍ പൌരത്വ നിയമ ഭേദഗതി ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളോട് അകലം പാലിക്കുന്നതിനും ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു.എന്നാലിപ്പോള്‍ പാര്‍ട്ടി എംഎല്‍ എ ഒരു ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് ആവശ്യപെട്ടു.രാമക്ഷേത്രത്തിനു സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ട്രസ്റ്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.നിസ്വാര്‍ഥ സേവനത്തിന്റെ പ്രതീകമാണ് ഹനുമാന്‍.

No comments