ആം ആദ്മിക്ക് എന്താണിത്ര ആശങ്ക..? ഞെട്ടിച്ചത് ബി.ജെ.പിയുടെ പ്രസ്താവനയോ.., എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ വോട്ടിംഗ് യന്ത്രത്തിന് ഊഴമിട്ട് കാവല്‍
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്ബോള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയരുതെന്നും അദ്ദേഹം പറയുന്നു.
" പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍, ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും.
48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും.ഫലം വരുമ്ബോള്‍ ഇ.വി.എം മെഷീനുകളെ കുറ്റം പറയരുത്. " -അദ്ദേഹം പറഞ്ഞു.
അതേസമയം, എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ പിന്നാലെ രാഷ്ട്രീയപാര്‍ട്ടികള്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്താണ് ബി.ജെ.പി നേതാക്കളുടെ യോഗം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് ആംആദ്മി പാര്‍ട്ടിയുടെ നേതൃയോഗം വിളിച്ചു ചേര്‍ത്തത്.
ഡല്‍ഹിയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്ക് പുറത്ത് കാവല്‍ നില്‍ക്കാന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേജ്‌രിവാള്‍ നിര്‍ദേശം നല്‍കി.
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ക്ക് മുന്നില്‍ എ.എ.പി പ്രവര്‍ത്തകര്‍ ഊഴമിട്ട് കാവലിരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് 26 മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രമുഖ ചാനലുകള്‍ പ്രവചിക്കുന്നത്.
വോട്ടെടുപ്പില്‍ ആകെ 56.93 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ എ.എ.പി 50-57 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു. ബി.ജെ.പി 26 സീറ്റുകള്‍ വരെ നേടുമ്ബോള്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമില്ലാതെ 2-3 സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനങ്ങള്‍.











No comments