Breaking News

വോട്ടിങ് ശതമാനം പുറത്തുവിടാത്തതില്‍ ദുരൂഹത..!! തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി എഎപി..!!

വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ ആം ആദ്മി പാര്‍ട്ടി. അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകുന്നതിലാണ് ആം ആദ്മി ആശങ്ക പ്രകടിപ്പിക്കുന്നത്.

'തികച്ചും ഞെട്ടിക്കുന്നത്' എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ അരവിന്ദ് കെജ് രിവാള്‍ വിശേഷിപ്പിച്ചത്. 'തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് വോട്ടിങ് ശതമാനം എത്രയാണെന്ന് അവര്‍ വെളിപ്പെടുത്താത്തത്?

' കെജ്‌രിവാള്‍ ചോദിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച സഞ്ജയ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെ എഎപി കുറ്റപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

ശനിയാഴ്ച ആറുമണിക്കാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചത്. ഏകദേശം 22 മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിങ് ശതമാനത്തെ കുറിച്ചുളള ഔദ്യോഗിക കണക്ക് ഇലക്ഷന്‍ കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല.

No comments