Breaking News

'എനിക്ക് കേരളത്തിലേക്ക് വരണം'..!! ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ ഇൗ മുതിര്‍ന്ന പാര്‍ട്ടി നേതാവ്..!!

 ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ.
ഇതോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ഒരു സ്വകാര്യ മലയാളം ചാനലിനോടാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കീര്‍ത്തി ആസാദ് പ്രചാരണത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും വലിയ പരാജയമായിരുന്നുവെന്നും ഡല്‍ഹി കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാതെ ഒരു പ്രശ്നവും പരിഹരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നിലവിലെ ഡല്‍ഹി ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് അധികം വൈകാതെ തന്നെ ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്നും കേരളത്തിലേക്ക് മടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന ശേഷമാണ് പി.സി ചാക്കോ ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.

ഡല്‍ഹി നിയമസഭാ വോട്ടെടുപ്പ് അവസാനിച്ച വേളയില്‍ പ്രമുഖ മാദ്ധ്യമങ്ങളുടേതായി പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം വിരല്‍ ചൂണ്ടിയത് ആം ആദ്മി പാര്‍ട്ടിയുടെ ഗംഭീര വിജയത്തിലേക്കായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് 26 മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രമുഖ ചാനലുകള്‍ പ്രവചിക്കുന്നത്.
അതേസമയം ആം ആദ്മി 61 സീറ്റുകള്‍ വരെ നേടുമെന്നും മാദ്ധ്യമങ്ങള്‍ പ്രവചിച്ചിരുന്നു.

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​വ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തു​വി​ടാ​ത്ത​തി​ല്‍ ഞെ​ട്ടി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​വ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തു​വി​ടാ​ത്ത​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കേ​ജ​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു.

തി​ക​ച്ചും ഞെ​ട്ടി​ക്കു​ന്ന​താ​ണി​ത്. എ​ന്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചെ​യ്യു​ന്ന​ത്? മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​വും എ​ന്തു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​വ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തു​വി​ടാ​ത്ത​ത്‍- കേ​ജ​രി​വാ​ള്‍‌ ചോ​ദി​ച്ചു.

സാ​ധാ​ര​ണ പോ​ളിം​ഗ് ദി​വ​സം വൈ​കു​ന്നേ​രം ത​ന്നെ അ​വ​സാ​ന​വ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ക്കാ​റു​ണ്ട്.

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ കൃ​ത്രി​മം ന​ട​ന്ന​താ​യി ആ​രോ​പ​ണ​വു​മാ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി. ഇ​തി​നു തെ​ളി​വാ​യി വീ​ഡി​യോ​ക​ളും പു​റ​ത്തു​വി​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച എ​എ​പി മു​തി​ര്‍​ന്ന നേ​താ​വ് സ​ഞ്ജ​യ് സിം​ഗാ​ണ് കൃ​ത്രി​മം ന​ട​ന്ന​തി​നു തെ​ളി​വാ​യി വീ​ഡി​യോ​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യെ​ന്ന് സ​ഞ്ജ​യ് സിം​ഗ് ആ​രോ​പി​ച്ചു.

ബാ​ര്‍​ബ​ര്‍​പു​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ന്‍ സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ വോ​ട്ടിം​ഗ് യ​ന്ത്ര​വു​മാ​യി ആ​ളു​ക​ള്‍ പി​ടി​കൂ​ടി​യെ​ന്നും സ​ഞ്ജ​യ് സിം​ഗ് പ​റ​യു​ന്നു.

എ​ന്നാ​ല്‍ പോ​ളിം​ഗി​നാ​യി ഉ​പ​യോ​ഗി​ച്ച വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ പാ​ര്‍​ട്ടി ഏ​ജ​ന്‍റു​മാ​രു​ടെ മു​ന്‍​പി​ല്‍​വ​ച്ച്‌ മു​ദ്ര​ചെ​യ്ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്ന് സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് നേ​രി​ട്ടു​മാ​റ്റു​ക​യാ​യി​രു​ന്നെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
വോ​ട്ടെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച എ​ല്ലാ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.
പാ​ര്‍​ട്ടി ഏ​ജ​ന്‍റു​മാ​ര്‍​ക്ക് താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ങ്കി​ല്‍ ഈ ​കേ​ന്ദ്ര​ങ്ങ​ള്‍‌​ക്കു പു​റ​ത്ത് ത​ങ്ങാ​ന്‍ അ​നു​വാ​ദ​മു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

No comments