കൊറോണ: ചൈനയ്ക്കു സഹായം വാഗ്ദാനം ചെയ്ത് മോദി
ചൈനയിലെ കൊറോണ വൈറസ് ബാധ പ്രതിരോധിക്കാന്‍ ഇന്ത്യ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിനെ അറിയിച്ചു. ഷിക്ക് എഴുതിയ കത്തിലാണ് മോദി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 811 പേര് മരിച്ചു.
37,198 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ ഹൂബി പ്രവിശ്യയിലെ വുഹാനിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ എല്ലാ പ്രവിശ്യകളിലേക്കും 25 രാജ്യങ്ങളിലേക്കും വൈറസ് പടര്‍ന്നിട്ടുണ്ട്.
37,198 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ ഹൂബി പ്രവിശ്യയിലെ വുഹാനിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ എല്ലാ പ്രവിശ്യകളിലേക്കും 25 രാജ്യങ്ങളിലേക്കും വൈറസ് പടര്‍ന്നിട്ടുണ്ട്.

No comments