Breaking News

'കെട്ടിപ്പിടിക്കാനാവില്ലല്ലോ മകളേ നിന്നെ... വൈറസിനെ തോല്‍പ്പിച്ച്‌ അമ്മ വീട്ടിലേക്ക് വരാം'

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിലെ നഴ്സായ അമ്മയെ കാണാനെത്തിയതായിരുന്നു ആ പെണ്‍കുട്ടി. ആഴ്ചകളായി അമ്മ ആശുപത്രിയിലാണ്. ദൂരെ നിന്ന് അമ്മയെ കണ്ടതും ഇടമുറിയാതെ കണ്ണീരൊഴുകി. ഓടിയെത്തി മകളെ കെട്ടിപ്പിടിക്കാനോ ആശ്വസിപ്പിക്കാനോ സാധിക്കാതെ ആ അമ്മയും ദൂരെ നിന്നു. വായുവിലേക്ക് കൈകള്‍ നീട്ടി തൊടാനാവാത്തത്ര അകലെ നിന്ന് അമ്മ മകളെ കെട്ടിപ്പിടിച്ചതായി കാട്ടി.
ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് കൊറോണക്കാലത്തെ അമ്മയുടെയും മകളുടെയും വൈകാരികമായ കൂടിക്കാഴ്ചയുടെ വിഡിയോ പുറത്തുവിട്ടത്.

No comments