Breaking News

എന്‍റെ ആറാമിന്ദ്രിയം പറയുന്നു, ബിജെപി 50-ല്‍ അധികം സീറ്റ് നേടും- മനോജ് തിവാരി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് തന്റെ ആറാമിന്ദ്രിയം പറയുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. ഡല്‍ഹിയിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ഡല്‍ഹിയില്‍ ബിജെപി 50ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് ദിനത്തില്‍ ബിജെപിക്ക് അനുകൂലമായ സ്പന്ദനങ്ങള്‍ എല്ലാ ഭാഗത്തുനിന്നും തിരിച്ചറിയാനാകുന്നുണ്ട്. ആറാം ഇന്ദ്രിയത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, ഇന്ന് എന്റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ്, മനോജ് തിവാരി പറഞ്ഞു.

No comments