Breaking News

ഡല്‍ഹി തെരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകള്‍ക്ക് തെറ്റുപറ്റാമെന്ന് ബി.ജെ.പി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി ബി.ജെ.പി. എക്സിറ്റ് പോളുകള്‍ എല്ലായ്പ്പോഴും കൃത്യമാകണമെന്നില്ലെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എം.പി പറഞ്ഞു.
എക്സിറ്റ് പോള്‍ കണക്കുകള്‍ കൃത്യമാകണമെന്നില്ല. വൈകീട്ട് നാല് വരെയോ അഞ്ച് വരെയോ ഉള്ള കണക്ക് മാത്രമാണ് എക്സിറ്റ് പോള്‍ പരിഗണിക്കുന്നത്. ബി.ജെ.പി വോട്ടര്‍മാര്‍ വൈകിയാണ് വോട്ടിനെത്തിയതെന്നും മീനാക്ഷി ലേഖി വിശദീകരിച്ചു.
വോട്ടെടുപ്പിന് പിന്നാലെ പാര്‍ട്ടി എം.പിമാരുടെയും ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളുടെയും യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്തിരുന്നു.

No comments