Breaking News

ഡല്‍ഹി: പോളിംഗ് കുറഞ്ഞു, 57.87%

ആംആദ്മി പാര്‍ട്ടിയും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞു. 57.87 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് ഇന്നലെ രാത്രി ലഭിച്ച റിപ്പോര്‍ട്ട്. രാവിലെ വളരെ മന്ദഗതിയിലായിരുന്ന വോട്ടെടുപ്പ് വൈകിട്ടോടെയാണ് വേഗത കൈവരിച്ചത്. മുഖ്യമന്ത്രി കേജ്‌രിവാള്‍ മത്സരിച്ച ന്യൂഡല്‍ഹി മണ്ഡലത്തിലും പോളിംഗ് കുറഞ്ഞു. 70 മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
2015ല്‍ 67.12 ശതമാനമായിരുന്നു പോളിംഗ്. 2013ല്‍ 65.63 ശതമാനം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 60.6 ശതമാനം. 2014ല്‍ ഇത് 65.1ശതമാനമായിരുന്നു.
പ്രചാരണ രംഗത്തെ കോണ്‍ഗ്രസിന്റെ തണുപ്പന്‍ പ്രകടനം വോട്ടെടുപ്പിനെ ബാധിച്ചതായി വിലയിരുത്തലുണ്ട്.

No comments