കന്നിവോട്ട് ചെയ്ത് പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ രാജീവ് വധ്ര; പ്രതികരണം ഇങ്ങനെ
നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ രാജീവ് വധ്ര. ലോധി എസ്റ്റേറ്റ് മണ്ഡലത്തിലെ 114ാം ബൂത്തിലാണ് റെയ്ഹാന്‍ വോട്ട് ചെയ്തത്. അമ്മ പ്രിയങ്ക ഗാന്ധിയ്ക്കും പിതാവ് റോബേര്‍ഡ് വധ്രയ്ക്കും ഒപ്പമെത്തിയായിരുന്നു റെയ്ഹാന്‍ വോട്ട് രേഖപ്പെടുത്തിയത്.
ജനാധിപത്യ പ്രകിയയുടെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും റെയ്ഹാന്‍ പറഞ്ഞു. എല്ലാവര്‍ക്കും പൊതുഗതാഗതം വിനിയോഗിക്കാന്‍ അവസരമുണ്ടാകണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് സബ്സിഡി അനുവദിക്കണമെന്നും റെയ്ഹാന്‍ പ്രതികരിച്ചു.
മടിച്ച് നില്‍ക്കാതെ എല്ലാവരും വോട്ട് ചെയ്യണമെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

No comments