Breaking News

കോൺഗ്രസിന്റെ കിടിലൻ നീക്കം..!! ബിഎസ്പി കോണ്‍ഗ്രസില്‍ ലയിച്ചു..!! കോണ്‍ഗ്രസ് അംഗബലം 107 ആയി ഉയര്‍ന്നു..!! പരാതിയുമായി ബിജെപി..!!

രാജസ്ഥാനില്‍ പ്രതിപക്ഷമായ ബിജെപിയെ ഞെട്ടിച്ചുകൊണ്ടാണ് ബിഎസ്പി ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ലയിച്ചത്. രാജസ്ഥാനില്‍ ബിഎസ്പിക്കുണ്ടായിരുന്ന ആറ് എംഎല്‍എമാരും അതോടെ കോണ്‍ഗ്രസിന്റെ ഭാഗമായി.
അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് ഏറെ ആത്മവിശ്വാസം നല്‍കുന്ന നീക്കമാണ് ബിഎസ്പി അംഗങ്ങളില്‍ നിന്നുണ്ടായത്.

എന്നാല്‍ ബിഎസ്പിയുടെ ദേശീയ അധ്യക്ഷ മായാവതിയുടെ അനുമതിയില്ലാതെയാണ് രാജസ്ഥാന്‍ ബിഎസ്പി നേതാക്കള്‍ ഈ തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ മായാവതി കലിപ്പിലാണ്.
ഇപ്പോള്‍ പരാതിയുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഗെഹ്ലോട്ട് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാകുമോ?

200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. സ്വതന്ത്രര്‍ക്ക് പുറമെ 101 അംഗങ്ങളുടെ പിന്തുണയിലായിരുന്നു കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടിന്റെ ഭരണം. വസുന്ദര രാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയതും അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായതും.

മായാവതിയുടെ ബിഎസ്പിക്ക് രാജസ്ഥാനില്‍ ആറ് അംഗങ്ങളാണുള്ളത്. ഇവര്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാകട്ടെ ബിജെപിക്ക് കനത്ത തിരിച്ചടിയായി.
ഏതെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാരെ വരുതിയിലാക്കാന്‍ സാധിക്കുമോ എന്ന് ബിജെപി തക്കം പാര്‍ത്തിരിക്കവെയാണ് ഈ കൂട്ടത്തോടെയുള്ള ചാട്ടം.

ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുകയല്ല ചെയ്തത്. രാജസ്ഥാനിലെ ബിഎസ്പി മൊത്തമായി കോണ്‍ഗ്രസില്‍ ലയിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള നടപടികള്‍ക്ക് പ്രസക്തിയുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ലയനം സംഭവിച്ചത് കഴിഞ്ഞ സപ്തംബറിലാണെങ്കിലും ഇപ്പോള്‍ ഇക്കാര്യം വീണ്ടും വാര്‍ത്തയായിരിക്കുകയാണ്.
കാരണം പ്രതിപക്ഷമായ ബിജെപി കഴിഞ്ഞദിവസം പരാതിയുമായി രംഗത്തുവന്നിരിക്കുന്നു. നിയമസഭാ സ്പീക്കര്‍ക്ക് ബിജെപി നേതാക്കള്‍ രേഖാമൂലം പരാതി നല്‍കി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയുടെ നേതൃത്വത്തില്‍ 20 എംഎല്‍എമാര്‍ നേരിട്ടെത്തിയാണ് കഴിഞ്ഞദിവസം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കര്‍ സിപി ജോഷിയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ബിഎസ്പി കോണ്‍ഗ്രസില്‍ ലയിച്ചതിന് നിയമ പിന്‍ബലമില്ലെന്ന് ബിജെപി വാദിക്കുന്നു.

കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചത് ബിഎസ്പിയുടെ എംഎല്‍എമാരാണ്. അല്ലാതെ പാര്‍ട്ടിയല്ല. ബിഎസ്പിയുടെ ദേശീയ ഘടകം മായാവതിയുടെ നേതൃത്വത്തില്‍ ഇപ്പോഴും വേറിട്ട് നില്‍ക്കുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനിലെ ലയനം നിയമപരമല്ലെന്നാണ് ബിജെപി നേതാക്കളുടെ പരാതി.

പരാതി സ്വീകരിച്ച സ്പീക്കര്‍ സിപി ജോഷി നിയമപരമായ വശങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ബിജെപി നേതാക്കളെ അറിയിച്ചു.
പരാതിയുടെ നിയമവശം സ്പീക്കര്‍ തീരുമാനിക്കുമെങ്കിലും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് അംഗബലം കൂടിയെന്നത് എടുത്തുപറയേണ്ടതാണ്.

200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 101 അംഗങ്ങളാണുണ്ടായിരുന്നത്. ബിഎസ്പിയുടെ ആറ് അംഗങ്ങള്‍ ലയിച്ചപ്പോള്‍ എണ്ണം 107 ആയി ഉയര്‍ന്നു. 13 സ്വതന്ത്രരില്‍ 12 പേരുടെ പിന്തുണയും അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് ലയനം.

തൊട്ടടുത്ത സംസ്ഥാനമായ മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നീക്കം നടത്തുന്നുവെന്നായിരുന്നു കഴിഞ്ഞദിവസം വരെയുള്ള വാര്‍ത്ത. എന്നാല്‍ ഹരിയാനയിലും ബെംഗളൂരുവിലും പോയ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മിക്കവരും തിരിച്ച്‌ ഭോപ്പാലിലെത്തി.

നിലവില്‍ കമല്‍നാഥ് സര്‍ക്കാരിന് ഭീഷണിയില്ല. ഇനി മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് വിമതസ്വരം ഉയര്‍ത്തി അകന്ന് നില്‍ക്കുന്നത്. ഇവര്‍ ബെംഗളൂരുവിലുണ്ടെന്നാണ് വിവരം. ഭോപ്പാലിലേക്ക് മടങ്ങി വന്നിട്ടില്ല.
എല്ലാ എംഎല്‍എമാരും തിരിച്ചെത്തി കമല്‍നാഥ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്‌സിങ് അവകാശപ്പെടുന്നത്.

കമല്‍നാഥ് സര്‍ക്കാരിനുള്ള ആശ്വാസം താല്‍ക്കാലികമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കാരണം ഉള്‍പ്പോര് തന്നെ. ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷം കമല്‍നാഥ് പക്ഷവുമായി ഉടക്കി നില്‍ക്കുന്നുവെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു.

No comments