പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ഇന്ത്യ മടക്കി അയച്ചു; ജര്‍മനിയിലും ഇന്ത്യക്ക് വേണ്ടി ശബ്ദിച്ച് ജേക്കബ് ലിന്‍ഡെന്‍താല്‍
പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കിയ ഐ.ഐ.ടി മദ്രാസിലെ ജര്‍മന്‍ വിദ്യാര്‍ത്ഥി ജേക്കബ് ലിന്‍ഡെന്‍താലിനെ ആരും മറന്നുകാണില്ല. വിസ റദ്ദാക്കിയതോടെ ജര്‍മനിയിലെത്തിയെങ്കിലും പൗരത്വ ഭേദഗതി നിയമത്തോടുള്ള തന്‍റെ നിലപാട് ആവര്‍ത്തിക്കുകയാണ് ജേക്കബ്. ജര്‍മനിയിലെ ബെര്‍ലിനില്‍ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ്. പൗരത്വ ഭേദഗതി വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എതിര്‍വാദങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും ജേക്കബ് ലിന്‍ഡെന്‍താല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

No comments