Breaking News

ഇ​റ്റ​ലി​യി​ല്‍ കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,825 ആ​യി

 ഇ​റ്റ​ലി​യി​ല്‍ കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,825 ആ​യി. രാജ്യത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 793 പേ​രാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ്-19 ബാ​ധി​ച്ച​ശേ​ഷം ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്.രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 50,000 ക​ട​ന്നു.
സ്പെ​യി​ന്‍, അ​മേ​രി​ക്ക, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​ത്ത​നെ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ജ​ര്‍​മ​നി​യി​ല്‍ മ​ര​ണ​നി​ര​ക്ക് പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​നു സാ​ധി​ച്ചു. 21,854 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും 77 പേ​ര്‍ മാ​ത്ര​മാ​ണ് ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ചി​രി​ക്കു​ന്ന​ത്.ഇ​റ്റ​ലി​യി​ലെ മ​ര​ണ​നി​ര​ക്ക് കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12,000 ക​വി​ഞ്ഞു.

No comments