തദ്ദേശ വോട്ടര്‍പട്ടിക 27ന് ; പേര് ചേര്‍ക്കുന്നതിന് രണ്ട് അവസരങ്ങള്‍കൂടി
കാസര്‍കോട് ഒഴികെയുളള മറ്റ് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക 27ന് പ്രസിദ്ധീകരിക്കും. പൊതുതെരഞ്ഞെടുപ്പിനുമുമ്ബായി പേര് ചേര്‍ക്കുന്നതിന് രണ്ട് അവസരങ്ങള്‍കൂടി നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിലവിലെ വോട്ടര്‍പട്ടിക ജനുവരി 20ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. പേര് ചേര്‍ക്കുന്നതിനുംമറ്റുമുള്ള അപേക്ഷകള്‍ കഴിഞ്ഞ തിങ്കളാഴ്ചവരെ സ്വീകരിച്ചു. ഇതിന്റെ തുടര്‍നടപടികള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ 25ന് പൂര്‍ത്തീകരിക്കും. തുടര്‍ന്ന് 27ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

No comments