താങ്ങായും തണലായും ഉണ്ടായിരുന്നത് രാഹുല്‍ഗാന്ധി, ഇക്കാര്യം രഹസ്യമാക്കിവെക്കണമെന്ന് അദ്ദേഹം ശഠിച്ചു
ഏഴുവര്‍ഷവും മൂന്നുമാസവും നീണ്ട നിയമപോരാട്ടമായിരുന്നു നിര്‍ഭയയുടെ വീട്ടുകാര്‍ നടത്തിയത്. ഒരു ഘട്ടത്തിലും പിന്‍വാങ്ങില്ലെന്നുറപ്പിച്ച് നടത്തിയ പോരാട്ടം. നിര്‍ഭയക്ക് നീതി തേടി അവര്‍ക്കുപിന്നില്‍ അണിനിരന്നത് രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കമായിരുന്നു. അവരുടെ കൈപിടിച്ച് മുന്നില്‍ നിന്ന് നയിച്ചവരും നിരവധി. അവരിലൊരാളായിരുന്നു രാഹുല്‍ ഗാന്ധി.
പക്ഷേ നിര്‍ഭയയുടെ വീട്ടുകാര്‍ക്കൊപ്പം താനുണ്ടെന്ന് ഒരു ഘട്ടത്തിലും രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയോ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയോ ചെയ്തില്ല. നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം നിശബ്ദ സാന്നിധ്യമായി അവരുടെ പോരാട്ടവീര്യത്തിന് ഊര്‍ജം പകര്‍ന്നു.

No comments