അഞ്ചുദിവസത്തിനിടെ കൂപ്പുകുത്തിയത് 2000 രൂപ; സ്വര്‍ണവില ഇടിയുന്നു
കൊറോണ ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിയുന്നത് തുടരുന്നു. അഞ്ചുദിവസം കൊണ്ട് പവന് 2000 രൂപയാണ് താഴ്ന്നത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് സ്വര്‍ണവില 30,320 രൂപയായി. ഇത് ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്. ഇന്നലെ മാത്രം 1200 രൂപയുടെ ഇടിവാണ് ദൃശ്യമായത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് താഴ്ന്നത്. 3790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില. 35 രൂപയാണ് ഇന്ന് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പവന് 320 രൂപ കുറഞ്ഞിരുന്നു.

No comments