സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി കൊറോണ, രോഗികളുടെ എണ്ണം 25 ആയി
സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുബായില്‍ നിന്നെത്തിയ 47വയസുള്ള കാസര്‍കോട് സ്വദേശിക്കാണിത്.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ കാസര്‍കോട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇതോടെ രണ്ടാംഘട്ടത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 25ആയി. ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച മൂന്നു പേര്‍ രോഗമുക്തി നേടിയിരുന്നു. ഇറ്റലിയില്‍ നിന്നുവന്ന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുവയസുള്ള കുട്ടിയുടെ രണ്ടാം പരിശോധനാഫലവും മാതാപിതാക്കളുടെ ആദ്യ പരിശോധനാഫലങ്ങളും നെഗറ്റീവാണെന്ന് മന്ത്രി കെ.കെ.

No comments