'ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെ ഞങ്ങള്‍ എങ്ങനെയാണ് ദേശീയത തെളിയിക്കേണ്ടത്?'; പഞ്ചാബ് മുഖ്യമന്ത്രി
പൗരത്വഭേദഗതി നിയമത്തെയും ദേശീയ ജനസംഖ്യ രജിസ്റ്ററിനെയും വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സിഎഎയും എന്‍സിആറും എന്‍പിആറും ശുദ്ധ അസംബന്ധമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ താനടക്കം പകുതിയോളം പേര്‍ക്ക് ഇപ്പോഴും ജനനസര്‍ട്ടിഫിക്കറ്റ് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെ ഞങ്ങള്‍ എങ്ങനെയാണ് ദേശീയത തെളിയിക്കേണ്ടതെന്നും അമരീന്ദര്‍ സിംഗ് ചോദിച്ചു.
പഞ്ചാബിലെ ഭൂരിഭാഗം ആളുകളും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. അവര്‍ തങ്ങളുടെ പൗരത്വരേഖ ചോദിച്ച് പാകിസ്ഥാനിലേക്ക് പോകുമെന്നാണോ കേന്ദ്രം പ്രതീക്ഷിച്ചിരിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് ചോദിക്കുന്നു.

No comments