Breaking News

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 29,600 തിരിച്ചെത്തി


 സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 29,600 തിരിച്ചെത്തി. ചൊവാഴ്ച ഉച്ചകഴിഞ്ഞ് 29,600 നിലവാരത്തിലേയ്ക്ക് വിലയെത്തിയിരുന്നെങ്കിലും ബുധനാഴ്ച പവന് 480 രൂപകൂടി 30,080 നിലവാരത്തിലെത്തിയിരുന്നു 3700 രൂപയാണ് ഗ്രാമിന്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം കൂടിയതായിരുന്നു വില കൂടാന്‍ കാരണം. ഉയര്‍ന്ന നിരക്കിനു ശേഷം വില്പന സമ്മര്‍ദംകാരണം തുടര്‍ച്ചയായി ഇടിവുണ്ടായി.

സ്വര്‍ണംവാങ്ങിക്കൂട്ടിയവര്‍ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. ആഗോള വിപണിയില്‍ ഔണ്‍സിന്റെ വില 1.4ശതമാനം താഴ്ന്ന് 1,465.34 ഡോളറായി.

No comments