Breaking News

ഐ സി എസ് ഇ പരീക്ഷകളും മാറ്റി





കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐ സി എസ് ഇ പരീക്ഷകളും മാറ്റിവച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ഈ മാസം 31നു ശേഷ മാത്രമേ നടത്തൂവെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.പുതിയ തീയതി പി്ന്നീട് അറിയിക്കും.
നേരത്തെ, സി ബി എസ് ഇ ബോര്‍ഡ്, യൂനിവേഴ്സിറ്റി പരീക്ഷകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ നടന്നുവരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷകള്‍ മാര്‍ച്ച്‌ 31 ന് ശേഷം പുനക്രമീകരിക്കുമെന്ന് വിവിധ വിദ്യാഭ്യാസ അധികാരികളുമായുള്ള ആശയവിനിമയത്തില്‍ എച്ച്‌ ആര്‍ ഡി മന്ത്രാലയം അറിയിച്ചു.

No comments