Breaking News

അവിശ്വാസ പ്രമേയം: കൊറോണയെ കൂട്ടുപിടിച്ച്‌ കമല്‍നാഥ്; എതിര്‍ത്ത് ബിജെപി

ഭരണ പ്രതിസന്ധി നേരിടുന്ന മധ്യപ്രദേശില്‍ എതിരാളിയെ വീഴ്ത്താനുള്ള രാഷ്ട്രീയ അടവുകള്‍ പയറ്റി കോണ്‍ഗ്രസും ബിജെപിയും. നാളെ ആരംഭിക്കാനിരിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനം കൊറോണ വൈറസ് ബാധയുടെ പേരില്‍ ഒരാഴ്ചത്തേക്കു നീട്ടിവയ്ക്കാനുള്ള അണിയറ നീക്കങ്ങളാണ് മുഖ്യമന്ത്രി കമല്‍നാഥ് നടത്തുന്നത്.
ഭരണമുന്നണിയിലെ 22 എംഎല്‍എമാരെ ഒപ്പംനിര്‍ത്തി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ശ്രമം മറികടക്കാനാണ് കമല്‍നാഥ് കൊറോണയെ കൂട്ടുപിടിക്കുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ബിജെപി നീക്കം തടയാനാണിത്. അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് 11നു കമല്‍നാഥിന്റെ വസതിയില്‍ മന്ത്രിസഭാ യോഗം ചേരും. കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിയമസഭാ സമ്മേളനം റദ്ദാക്കിയ മാതൃക മധ്യപ്രദേശിലും ആവര്‍ത്തിക്കുകയാണു ലക്ഷ്യം.

No comments