Breaking News

'ആരോഗ്യ മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചില്ല, ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ വിപത്ത്'; ഐഎംഎ


ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ കഴിച്ച്‌ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രിയുടെ ആഹ്വാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കൊറോണ പ്രതിരോധ യത്‌നത്തിന്റെ നട്ടെല്ലോടിക്കാനെ ഇത് ഉപകരിക്കുകയുളളൂവെന്ന് ഐഎംഎ കേരള ഘടകം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.
കമ്മ്യൂണിറ്റി സ്‌പ്രെഡ് എന്ന മാരകമായ മൂന്നാം ഘട്ടം തരണം ചെയ്യാനുള്ള തീവ്ര യത്‌നത്തില്‍ വ്യാപൃതരായ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന പ്രസ്താവന, ഇന്നു വരെ മുന്‍പന്തിയില്‍ നിന്ന് ഈ യുദ്ധത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചില്ല.

No comments