Breaking News

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്


ഭീം ആര്‍മിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. ഇന്ന് ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ചന്ദ്രശേഖര്‍ ആസാദ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ച ശേഷം പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കുമെന്ന് ഭീം ആര്‍മി വക്താവ് അറിയിച്ചു.
പാര്‍ട്ടി മാനിഫെസ്റ്റോയും ഇന്ന് പുറത്തിറക്കിയേക്കും. ആസാദ് ബഹുജന്‍ പാര്‍ട്ടി, ബഹുജന്‍ അവാമി പാര്‍ട്ടി, ആസാദ് സമാജ് പാര്‍ട്ടി എന്നീ പേരുകളായി പാര്‍ട്ടിയുടെ ഔദ്യോഗിക പേരിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്ന പേരില്‍ വിദ്യാര്‍ഥി വിഭാഗം പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്.

No comments