Breaking News

ഡല്‍ഹിയില്‍ ഐ പി എല്‍ മത്സരങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മനീഷ് സിസോദിയ

കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഐ പി എല്‍ ഉള്‍പ്പെടെ ഒരു കായിക മത്സരങ്ങളും നടക്കില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
രോഗം വളരെ പെട്ടെന്ന് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ഒത്ത് കൂടുന്ന ഒരു കായിക മത്സരവും ഡല്‍ഹിയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വലിയ സമ്മേളനങ്ങള്‍ ഒഴിവാക്കുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വലിയ സമ്മേളനങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം കര്‍ശന നടപടികള്‍ ക്കൈാണ്ട രാജ്യങ്ങളില്‍ മാത്രമേ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും സിസോദിയ പറഞ്ഞു.

No comments