'കൂടെ നിന്നവര്‍ പോലും ചതിയന്‍മാരാണെന്ന് പുറത്തിറങ്ങി കഴിഞ്ഞതിന് ശേഷമാണ് മനസ്സിലാക്കിയത്'
ബിഗ് ബോസ് സീസണ്‍ 2വിലെ പ്രധാനമന്ത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രജിത് കുമാര്‍. ഒരു ടാസ്കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതോടെയാണു രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും പുറത്തായത്. കൊറോണ കാലത്തും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി അദ്ദേഹത്തിന്റെ ആരാധകര്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വരവേല്‍ക്കാന്‍ എത്തിയിരുന്നു.
ഈ സംഭവത്തില്‍ ആളെ കൂട്ടിയതിനു ഷിയാസ് കരീം, രജിത് കുമാര്‍, പരീക്കുട്ടി എന്നിവര്‍ക്കെതിരെ പോലീസ് കേസടുത്തിരുന്നു. രജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയ്യ്ക്കുകയായിരുന്നു. ഇപ്പോഴിതാ മീഡിയഗ്രാമിന് നല്‍കിയ അഭിമുഖത്തില്‍ സഹമത്സരാര്‍ത്ഥികളെ കുറിച്ച് തുറന്നു പറയുകാണു രജിത് .
ഇമേജിന്റെ ചട്ടക്കൂടിലും തരികിടകളിലും വക്രതകളിലുമൊക്കെയാണ് പലരും കഴിവ് തെളിയിച്ചത്. എന്ത് കളിക്കുമ്ബോഴും അതിന് നീതിബോധം വേണം. ആത്മാര്‍ത്ഥതയും സത്യസന്ധതയും വേണം. കുരുട്ട് ബുദ്ധിയിലൂടെ വിജയിച്ചാലും അത് അധികകാലം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നില്ല. നീതിബോധത്തോടെയും സത്യസന്ധതയോടെയുമായാണ് താന്‍ ബിഗ് ബോസ് നിന്നതെന്നും അദ്ദേഹം പറയുന്നു. ഇതുപോലെ ആരും അവിടെ നില്‍ക്കുന്നില്ല. അങ്ങനെയാണ് തോന്നിയിട്ടുള്ളത്. രജിത് കൂട്ടിച്ചേര്‍ത്തു

No comments