പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് ശശി തരൂരിന്റെ ട്വീറ്റ്
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കൊറോണ പിടിച്ചു നിര്‍ത്താനാവാത്ത വിധം ലോകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. വരുന്ന ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെയാണ് ജനതാ കര്‍ഫ്യൂവിന് ആഹ്വആനം ചെയ്തിരിക്കുന്നത്. എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകാനും മറ്റുള്ളവരെയും ബോധവല്‍ക്കരിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

No comments