Breaking News

വളര്‍ത്തുപ്പക്ഷികളെ കൊന്നു തുടങ്ങി; മാറ്റാന്‍ ശ്രമിച്ചാല്‍ 'അകത്താകും', മുന്നറിയിപ്പ്!

മലപ്പുറം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വളര്‍ത്തുപ്പക്ഷികളെ അടക്കം കൊന്നൊടുക്കുകയാണ്. അതിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ കോഴികളേയും താറാവുകളേയും വളര്‍ത്തു പക്ഷികളേയും കൊന്നു തുടങ്ങി.
പാലത്തിങ്ങല്‍ എന്ന പ്രദേശത്തെ ഒരു ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ശേഷം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച്‌ റാപ്പിഡ് റെസ്‌പ്പോണ്‍സ് ടീമുകള്‍ സ്ഥലത്ത് എത്തുകയും വളര്‍ത്തു പക്ഷികളേയും കോഴികളേയും കൊന്ന് സംസ്‌ക്കരിക്കുകയും ചെയ്യുകയാണ്. പാലത്തിങ്ങലിന് അടുത്തുള്ള പ്രദേശമാണ് പരപ്പനങ്ങാടി, അതിനാല്‍ ഇവിടേയും ഈ നടപടി അധികൃതര്‍ നടത്തി തുടങ്ങി.

No comments