Breaking News

ലോകത്ത് കൊവിഡ് രോഗബാധിതര്‍ 17 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് രോഗബാധിതര്‍ 17 ലക്ഷം കടന്നു.മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു.24 മ​ണി​ക്കൂ​റി​നി​ടെ 5,817 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.
210 രാ​ജ്യ​ങ്ങ​ളി​ലാ​യി 17,74,446 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 1,08,504 പേ​ര്‍​ക്ക് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ 26,991 കേ​സു​ക​ളും അ​മേ​രി​ക്ക​യി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്താ​ക​മാ​നം 4,01,500 പേ​ര്‍ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.ലോകത്ത് കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നതും അമേരിക്കയിലാണ്. ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

No comments