ലോക്ക്ഡൗണ്‍ സേവനമായി കോള്‍ സെന്ററില്‍ സജീവമായി നിഖില വിമല്‍
ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹികസേവനത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ കോള്‍സെന്ററില്‍ സേവനമനുഷ്ടിച്ച് നടി നിഖില വിമല്‍.അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ് നിഖില വൊളന്റിയറായെത്തിയത്.
ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതില്‍ ഇത്തരം കോള്‍സെന്ററുകളും ഹോംഡെലിവറിയുമെല്ലാം വലിയ പങ്ക് വഹിക്കുന്നതായും അതിലൊരു ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.കോള്‍ സെന്ററില്‍ കുശലാന്വേഷണവും സേവനവുമായി ഏറെ നേരമാണ് നടി ചിലവഴിച്ചത്.

No comments